‘ജിഡിപിയിൽ 70 ശതമാനം കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ സംഭാവന’

കൊച്ചി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് സിഐഐ മുൻ പ്രസിഡന്റും ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ആർ. ദിനേശ്. കൊച്ചിയിൽ ഇന്ത്യൻ വ്യവസായ കോൺഫെഡറേഷൻ (സിഐഐ) സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 70 ശതമാനം സംഭാവനയും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളിൽനിന്നാണ്. രാജ്യത്തെ ആകെ ബിസിനസുകളിൽ 80 ശതമാനവും ഇവയാണ്.
രാജ്യത്തെ തൊഴിൽശക്തിയിൽ 60 ശതമാനം പേർക്ക് തൊഴിൽ നൽകുന്നതിനും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങൾക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെതർലാൻഡ്സ്, പോളണ്ട്, ജർമനി, സ്വീഡൻ, ഫിൻലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള 12 അംഗ അന്താരാഷ്ട്ര പ്രതിനിധി സംഘം കോൺക്ലേവിൽ പങ്കെടുത്തു. സിഐഐ ദക്ഷിണേന്ത്യൻ മേഖല ചെയർപേഴ്സൺ ഡോ. ആർ. നന്ദിനി, പല്ലവി ജോഷി ബഖ്രു, സിഐഐ കേരള ചെയർമാൻ വിനോദ് മഞ്ഞില, വൈസ് ചെയർപേഴ്സൺ ശാലിനി വാരിയർ തുടങ്ങിയവർ പ്രസംഗിച്ചു.

Source link