WORLD
കാണാതായ കുട്ടിയെ ഏഴ് വർഷത്തിനുശേഷം കണ്ടെത്തി; തട്ടിക്കൊണ്ടുപോയത് അമ്മ, രണ്ടാനച്ഛനെതിരേയും കേസ്

റ്റിബിലിസി: ഏഴ് വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ മാതാവിനും രണ്ടാം ഭർത്താവിനുമൊപ്പം കണ്ടെത്തി പോലീസ്. ഇരുവർക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. ഇപ്പോള്‍ 14 വയസ്സുള്ള അബ്ദുള്‍ അസീസ് ഖാനെ 2017 നവംബര്‍ 27-നാണ് ജോര്‍ജിയയിലെ അറ്റലാന്റയില്‍നിന്ന് കാണാതായത്. വിവാഹമോചനം നേടി കോടതി നിര്‍ദേശപ്രകാരം പിതാവ് അസീസ് ഖാന്റെ കൂടെ പോകാന്‍നിന്ന കുട്ടിയെയാണ് കാണാതായത്. പിന്നീട് നടന്ന അന്വേഷണത്തിലൊന്നും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. നെറ്റ്ഫ്‌ളിക്‌സിലെ ‘അണ്‍സോള്‍വ്ഡ് മിസ്റ്ററീസ്’ എന്ന ഡോക്യുമെന്ററി സീരീസില്‍ ഈ കേസ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.
Source link