LATEST NEWS

പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


കല്ലമ്പലം ∙ പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. നാവായിക്കുളം അയറ്റിൻചിറയ്ക്ക് സമീപം ഗ്രീഷ്മത്തിൽ പരേതനായ ഗിരീഷ് സിന്ധു ദമ്പതികളുടെ ഏക മകൾ ഗ്രീഷ്മ എസ്.ഗിരീഷ് (15) ആണ് മരിച്ചത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയം വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.മാതാവ് സിന്ധു നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയാണ്.ചാവർക്കോട് മദർ ഇന്ത്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് ഗ്രീഷ്മ. കല്ലമ്പലം പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)


Source link

Related Articles

Back to top button