‘മാർക്കോ’യുടെ വിലക്ക്; സെൻസർ ബോര്‍ഡിനെതിരെ നിർമാതാക്കളുടെ സംഘടന

‘മാർക്കോ’ സിനിമയ്ക്ക് ടെലിവിഷന്‍ ചാനലുകളില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നടപടിക്കെതിരെ നിർമാതാക്കളുടെ സംഘടന. സെൻസർ നടത്തി പ്രദർശനയോഗ്യം എന്ന സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷം ചിത്രം പ്രദർശിപ്പിക്കരുത് എന്നു പറയുന്ന സെൻസർ ബോർഡിന്റെ തീരുമാനം ശരിയല്ലെന്ന് നിർമാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. സമൂഹത്തിലെ കുറ്റകൃത്യങ്ങൾക്കെല്ലാം കാരണം സിനിമയാണെന്ന നിലപാടിനോടു യോജിക്കാൻ കഴിയില്ല. സിനിമയ്ക്ക് സെൻസറിങ് ഉണ്ട്. എന്നാൽ, വയലൻസിന്റെ അതിപ്രസരമുള്ള ഗെയിമുകളും മറ്റു ഒടിടി പരിപാടികളും സ്വീകരണമുറിയിൽ അനായാസം ലഭ്യമാണെന്നും നിർമാതാക്കൾ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. വാർത്താക്കുറിപ്പിന്റെ പൂർണരൂപം: ‘‘നമ്മുടെ നാട്ടിൽ നാൾക്കുനാൾ വർധിക്കുന്ന ഹിംസകരമായ കുറ്റകൃത്യങ്ങൾക്ക് എല്ലാം കാരണം സിനിമയിൽ കാണിക്കുന്ന വയലൻസ് മാത്രം എന്നു പറയുന്നത് ശരിയല്ല. സിനിമയും അതിൽ ഒരു ഘടകമാകാം. സിനിമയ്ക്ക് സെൻസറിങ് സംവിധാനമുണ്ട്. സെൻസറിങ് നിയമമുണ്ട്. സിനിമയിലല്ലാതെ വയലൻസും സെക്സും ഒക്കെയുള്ള എത്രയോ പ്രോഗ്രാമുകൾ ഒടിടിയിലും യുട്യൂബിലും നമ്മുടെ സ്വീകരണമുറിയിൽ അനായാസം ലഭ്യമാണ്. കൊച്ചുകുട്ടികൾ കളിക്കുന്ന ഗെയിംസ്… പ്ലേസ്റ്റേഷനുകളിലെ ഗെയിംസ് ഇതിൽ ഒട്ടുമിക്കതും വയലൻസ് മാത്രമാണ്.
Source link