LATEST NEWS
തൃശൂരിൽ ട്രെയിൻ അട്ടിമറിശ്രമം?; ട്രാക്കിൽ ഇരുമ്പുതൂൺ വച്ച തമിഴ്നാട്ടുകാരൻ പിടിയിൽ

തൃശൂർ ∙ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ അട്ടിമറി ശ്രമം. ട്രാക്കിൽ ഇരുമ്പുതൂൺ വച്ച് ട്രെയിൻ അപകടത്തിൽപ്പെടുത്താനാണ് ശ്രമമുണ്ടായത്. ചരക്കു ട്രെയിൻ ഈ ഇരുമ്പുതൂൺ തട്ടിമാറ്റിയാണു മുന്നോട്ടു പോയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി ഹരി (38) അറസ്റ്റിലായി. മോഷണത്തിനിടെ പാളത്തിൽ തൂൺ വീണെന്നാണു ഹരി പൊലീസിനോടു പറഞ്ഞത്. ഇരുമ്പുതൂൺ പാളത്തിൽവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമുണ്ടായെന്ന തരത്തിലായിരുന്നു പ്രാഥമികഘട്ടത്തിൽ അന്വേഷണം.കഞ്ചാവ് വാങ്ങാനുള്ള പണത്തിനായാണ് ഇരുമ്പുതൂൺ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചതെന്നു ഹരി പൊലീസിനു മൊഴി നൽകി. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്ര വലിയ തൂൺ എടുത്തുവയ്ക്കാനാകുമോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. കഴിഞ്ഞ ദിവസം കൊല്ലം കുണ്ടറയിലും ഇതുപോലെ റെയിൽവേ ട്രാക്കിൽ തൂൺ കയറ്റിവച്ചിരുന്നു.
Source link