BUSINESS
ഇന്ത്യൻ ജിഡിപിയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് കുടുംബ ബിസിനസ് സംരംഭങ്ങൾ

കൊച്ചി ∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 70% സംഭാവന ചെയ്യുന്നത് കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളാണെന്ന് സിഐഐ മുൻ പ്രസിഡന്റും ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ ആർ. ദിനേശ് പ്രസ്താവിച്ചു. സിഐഐ സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ മൊത്തം ബിസിനസുകളിൽ 80% കുടുംബങ്ങളുടെയാണ്. തൊഴിലുകളിൽ 60% അവ നൽകുന്നു. പക്ഷേ സാങ്കേതികവിദ്യയുടെ സ്വീകരണം, ആസൂത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇത്തരം ബിസിനസുകളുടെ ഭാവി വളർച്ചയ്ക്ക് നിർണായകമാണെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയർപഴ്‌സനും ചന്ദ്ര ടെക്‌സ്‌റ്റൈൽസ് എംഡിയുമായ ഡോ. ആർ. നന്ദിനി ചൂണ്ടിക്കാട്ടി.കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
Source link