പ്രണയത്തകർച്ച പുറത്തുപറഞ്ഞു; പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ചുതകർത്ത് പ്ലസ്ടു വിദ്യാർഥികൾ

പ്രണയത്തകർച്ച പുറത്തുപറഞ്ഞു; പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ചുതകർത്ത് പ്ലസ്ടു വിദ്യാർഥികൾ | മനോരമ ഓൺലൈൻ ന്യൂസ്- kochi kerala news malayalam | Thrippunithura School Attack | Tenth-Grader Suffers Broken Nose | Malayala Manorama Online News
പ്രണയത്തകർച്ച പുറത്തുപറഞ്ഞു; പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ചുതകർത്ത് പ്ലസ്ടു വിദ്യാർഥികൾ
ഓൺലൈൻ പ്രതിനിധി
Published: March 06 , 2025 12:26 PM IST
1 minute Read
പ്രതീകാത്മക ചിത്രം, മനോരമ
കൊച്ചി ∙ തൃപ്പൂണിത്തുറയിൽ പ്ലസ്ടു വിദ്യാർഥികൾ പത്താം ക്ലാസുകാരന്റെ മൂക്കിടിച്ച് തകർത്തു. സുഹൃത്തിന്റെ പ്രണയത്തകർച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ പകയിലാണ് വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. ഈ മാസം മൂന്നിനാണ് ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ കാഞ്ഞിരമറ്റം സ്വദേശിയെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് മർദിച്ചത്. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട 5 പ്ലസ് ടു വിദ്യാർഥികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാൾ പ്രായപൂർത്തിയായ ആളാണ്.
സ്കൂളിലെ ഒരു പ്ലസ്ടു വിദ്യാർഥിയും പത്താം ക്ലാസ് വിദ്യാർഥിനിയും തമ്മിലുണ്ടായിരുന്ന അടുപ്പം അടുത്തിടെ അവസാനിപ്പിച്ചിരുന്നു. മർദനമേറ്റ വിദ്യാർഥി ഇക്കാര്യം തന്റെ മറ്റൊരു സുഹൃത്തിനോട് പറഞ്ഞു. പ്രണയ നഷ്ടം സംഭവിച്ച പ്ലസ്ടു വിദ്യാർഥിയുടെ ഒരു സുഹൃത്ത് ഈ വിവരം അറിഞ്ഞതോടെ തന്റെ മറ്റു സുഹൃത്തുക്കളെയും കൂട്ടി പത്താം ക്ലാസുകാരനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
മൂക്കിന് ഇടിയേറ്റതിനെ തുടർന്ന് ചോരയൊലിപ്പിച്ചിരുന്ന കുട്ടിയെ മാതാപിതാക്കൾ എത്തിയതിനു ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയത് എന്നും ആരോപണമുണ്ട്. അതുവരെ ഐസ് വച്ച് കുട്ടിയെ സ്കൂളിൽ തന്നെ ഇരുത്തിയിരിക്കുകയായിരുന്നു.
English Summary:
Thrippunithura School Attack: A tenth-grade student suffered a fractured nose in a brutal attack by senior students in Thrippunithura.
പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….
8ldq6228vfvdfv01c3p61431p mo-educationncareer-school 5us8tqa2nb7vtrak5adp6dt14p-list mo-crime-attack 40oksopiu7f7i7uq42v99dodk2-list mo-news-kerala-districts-ernakulam-thrippunithura mo-educationncareer-students mo-news-common-keralanews
Source link