KERALAM

കേരളത്തിലേക്കുള്ള ഇറക്കുമതി സൗദിയിൽ നിന്നും ഇറാനിൽ നിന്നും: വിലയിൽ കേമൻ ജോർദാൻ മജ്ദൂൾ, കിലോ 1300 രൂപ

കോഴിക്കോട്: നോമ്പ് തുടങ്ങിതോടെ ഈന്തപ്പഴ വിപണി ഉണർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ ചെറിയതോതിൽ വർദ്ധനവുണ്ട്. നോമ്പ് തുടങ്ങിയ ഇന്നലെ വലിയങ്ങാടി മാർക്കറ്റിൽ ഈന്തപ്പഴം വാങ്ങാനെത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രധാനമായും അറബ് രാജ്യങ്ങളായ സൗദി, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഈന്തപ്പഴമെത്തുന്നത്.

നിലവിൽ എല്ലായിടത്തും സ്റ്റോക്ക് കുറവാണെങ്കിലും ഒരാഴ്ചക്കകം കൂടുതൽ ഈന്തപ്പഴം വിപണിയിലേക്കെത്തുമെന്നാണ് വലിയങ്ങാടിയിലെ കച്ചവടക്കാർ പറയുന്നത്. റംസാൻ സമയത്ത് ഈന്തപ്പഴങ്ങൾക്ക് കിലോയ്ക്ക് 100 രൂപ വരെ വർദ്ധനവ് ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു. ഏതാണ്ട് 400 ഓളം വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങളുണ്ട്. ഇതിൽ 20 ഓളം ഇനങ്ങളാണ് കോഴിക്കോട് സുലഭമായി ലഭിക്കുന്നത്.

ഏ​റ്റവും കൂടുതൽ വില ജോർദ്ദാനിൽ നിന്നെത്തുന്ന മജ്ദൂളിനാണ്. കിലോയ്ക്ക് 1300 രൂപയാണ് വില. സൗദിയിൽ നിന്നെത്തിക്കുന്ന മബ്രൂമിന് കിലോയ്ക്ക് 980 രൂപ. ഇറാനിൽ നിന്നുള്ള മുസാഫാത്തിക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കച്ചവടക്കാർ പറഞ്ഞു. ഇതിന് 200 രൂപ മുതലാണ് വില. സൗദിയിൽ നിന്നെത്തുന്ന ഹമൂർ, ശുക്രി, അജ്വ, തവായി, എന്നിവ മാർക്ക​റ്റിൽ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ബരാരി ആണ്. കിലോ 100 രൂപ.

ഈന്തപ്പഴത്തിന് പുറമെ കാലിഫോർണിയ, കാശ്മീർ എന്നിവിടങ്ങളിൽ നിന്നു വരുന്ന അക്റോട്ടിനും അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ആപ്രിക്കോട്ടിനും ആവശ്യക്കാർ ഏറെയാണ്. പലയിടത്തും നിലവിലെ സ്​റ്റോക്ക് മുക്കാൽഭാഗം കഴിഞ്ഞ സ്ഥിതിയാണ്. ഇനി പുതിയ സ്​റ്റോക്ക് ലഭ്യമാകണമെങ്കിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി പുനരാരംഭിക്കണം.

പഴവിപണിയും സജീവം

വേനലും നോമ്പുകാലവും ഒന്നിച്ചെത്തിയതോടെ പഴവിപണിയും സജീവമായി. ശരീരം തണുപ്പിക്കാൻ പഴങ്ങൾ വാങ്ങിക്കാനെത്തുന്നവരും ഏറെയും. തണ്ണിമത്തനും മുന്തിരിയുമാണ് കൂടുതൽ വിൽപന നടക്കുന്നത്. സീസണായതിനാൽ ഇവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരുകിലോ തണ്ണിമത്തന് 25 രൂപയാണ് വില, മുന്തിരിയ്ക്ക് 80 -100 രൂപ. സീസൺ തുടങ്ങുന്നതിനാൽ മാമ്പഴങ്ങളും വിപണിയിൽ ലഭ്യമാണ്.


ഓറഞ്ച് – 100 രൂപ

ആപ്പിൾ – 150 – 200 രൂപ

മാതളം- 130- 160 രൂപ

പേരക്ക – 120 – 160 രൂപ

പാഷൻ ഫ്രൂട്ട് 130- 140 രൂപ


Source link

Related Articles

Back to top button