Site icon onlinekeralanews.com

നിറവയറുമായി പൂനം പാണ്ഡെ,​ ബേബി ബംപ് ചിത്രങ്ങൾ വൈറൽ,​ ഒടുവിൽ ട്വിസ്റ്റ്


ബോളിവുഡിൽ വിവാദങ്ങളുടെ റാണിയാണ് നടി പൂനം പാണ്ഡെ. സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പൂനം തന്റെ മരണ വാർ‌ത്ത പുറത്തുവിട്ടത് വിവാദമായിരുന്നു. കാൻസർ അവബോധത്തിനായി ചെയ്ത പരിപാടിയാണ് അതെന്നാണ് പൂനം പിന്നീട് വ്യക്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു പോസ്റ്റുമായി വന്നിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ഗർ‌ഭാവസ്ഥയിലുള്ള രണ്ടു ചിത്രങ്ങൾ പൂനം തന്റെ ഇൻസ്റ്രഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഒന്നിൽ ധരിച്ചിട്ടുള്ള ടീഷർട്ട് ഉയർത്തി നിറവയർ കാണുന്ന വിധമാണ്. മറ്റൊരു ചിത്രത്തിൽ ടീഷർട്ട് താഴ്ത്തിയ ലുക്കിലും. ചിത്രത്തോടൊപ്പമുള്ള ക്യാപ്ഷനിൽ ഇമോജികളാണുള്ളത്. അതിലൊന്ന് ഒരു ഗർഭിണിയുടേതാണ്. മറ്റൊന്ന് കുപ്പിപാലിന്റേതും. വേറൊന്ന് ശിശുവിന്റെ ഇമോജിയും. ഇതോടെ പൂനം പാണ്ഡെ ഗർഭിണിയാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് പൂനം പുതിയ പോസ്റ്റിലൂടെ. ഏപ്രിൽ ഫൂൾ ദിനത്തിലെ തമാശയായാണ് ചിത്രം പങ്കുവച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ബേബി ബമ്പ് വ്യാജമാണെന്നും തന്റെ ഫോളോവേഴ്‌സിനെ പരിഹസിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അവർ പറഞ്ഞു.സമ്മർദ്ദകരമായ സമയത്ത് ആളുകളെ രസിപ്പിക്കുക എന്നത് മാത്രമാണ് തന്റെ ഉദ്ദേശ്യമെന്ന് പൂനം വിശദീകരിച്ചു. നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെയും ആഗോള സംഘ‍ർഷങ്ങളെയും പരാമർശിച്ചുകൊണ്ട് അവർ കൂടുതൽ വിശദീകരിച്ചു, “എല്ലാത്തിനുമുപരി, ഞാൻ പൂനം പാണ്ഡെയാണ്; നിങ്ങളെ ഞെട്ടിക്കുക എന്നതാണ് എന്റെ ജോലി,” അവർ പറഞ്ഞു, ഫോളോവേഴ്സിനോട് കൂളായിരിക്കുക എന്നും എല്ലാം ഗൗരവമായി എടുക്കുന്നത് നിർത്തുക എന്നും പൂനം വിശദീകരിച്ചു.


Source link
Exit mobile version