INDIA

വീണ്ടും ജീൻ ബാങ്ക്; ഒരുങ്ങി കേന്ദ്രം


ന്യൂഡൽഹി ∙ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജീൻ ബാങ്ക് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. സസ്യവിത്ത്, പൂമ്പൊടി, കോശകലകൾ എന്നിവ സംഭരിച്ചു സൂക്ഷിക്കും. രാജ്യത്തെ രണ്ടാമത്തെ വിഭവ ജീൻ ബാങ്കാണിത്. 1996 ൽ ഡൽഹിയിൽ തുടങ്ങിയ ആദ്യ ജീൻ ബാങ്കിൽ സുപ്രധാന വിളകളുടെ ജനറിക് ഘടകങ്ങളാണുള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്-നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനിതക റിസോഴ്‌സസ് (ICAR-NBPGR) സ്ഥാപിച്ച ഈ ജീൻ ബാങ്കിൽ 4.7 ലക്ഷം വിളകളുടെ സാംപിളുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇവ പിൽക്കാലത്ത് വിളകളുടെ പ്രജനനത്തിനായി ഉപയോഗിക്കാൻ സാധിക്കും വിധമാണു സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ബജറ്റിൽ‌ തുക വകയിരുത്തിയിരുന്നു. 10 ലക്ഷം വിള സാംപിളുകൾ ശേഖരിക്കുകയാണ് ജീൻ ബാങ്കിന്റെ ലക്ഷ്യം.


Source link

Related Articles

Back to top button