INDIA
തിരഞ്ഞെടുപ്പ് കമ്മിഷൻ ഇ–വഴിയേ; സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ഐടി സംവിധാനവും നിലവിൽ വരും

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ ഘടകങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. വോട്ട് ചേർക്കുന്നതു മുതൽ വോട്ടെണ്ണുന്നതു വരെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ഓഡിയോ ബുക്ക്, അനിമേറ്റഡ് വിഡിയോ, ഇ–ബുക്ക് തുടങ്ങിയവ വഴി ബോധവൽക്കരണം നടത്തുകയാണു ലക്ഷ്യം. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണു തീരുമാനം. വിവിധ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള ഐടി സംവിധാനവും നിലവിൽ വരും. തിരഞ്ഞെടുപ്പു സംബന്ധിച്ച വിശദാംശങ്ങളും കണക്കുകളും വിവരങ്ങളുമൊക്കെ ഏകോപിപ്പിക്കാനും വിവിധ തലങ്ങളിലെ ആശയവിനിമയം എളുപ്പത്തിലാക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കരുതുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ അധ്യക്ഷത വഹിച്ചു.
Source link