കൂടുതൽ രാജ്യങ്ങൾക്കെതിരെ യുഎസ്; ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ തിരിച്ചടിത്തീരുവ അടുത്ത മാസം

വാഷിങ്ടൻ ∙ ഇന്ത്യയടക്കം രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന ഇറക്കുമതിത്തീരുവ ഏപ്രിൽ രണ്ടിനകം പിൻവലിച്ചില്ലെങ്കിൽ തിരിച്ചടിത്തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയൻ, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ദശകങ്ങളായി യുഎസിൽനിന്ന് അധികതീരുവ ഈടാക്കുകയാണ്. യുഎസ് ഈടാക്കുന്നതിലും ഉയർന്ന തീരുവയാണു മറ്റു രാജ്യങ്ങളുടേത്. ‘ഇന്ത്യ 30% മുതൽ 60% വരെ തീരുവയാണ് ഈടാക്കുന്നത്. യുഎസ് നിർമിത കാറുകൾക്ക് ഇന്ത്യ 70% വരെ തീരുവ ചുമത്തുന്നു. ഇന്ത്യയിൽ കാർ വിൽക്കാനാവാത്ത സ്ഥിതിയാണ്.’ – യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. രണ്ടാം വട്ടം പ്രസിഡന്റായി സ്ഥാനമേറ്റശേഷം യുഎസ് കോൺഗ്രസിലെ ട്രംപിന്റെ ആദ്യപ്രസംഗമാണു ചൊവ്വാഴ്ച നടന്നത്.കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദർശനവേളയിൽ ട്രംപ് നിലപാട് വ്യക്തമാക്കിയിരുന്നു. മോദിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലും താങ്ങാനാവാത്ത തീരുവ മൂലം ഇന്ത്യയുമായി വ്യാപാരം നടത്താനാവാത്ത സ്ഥിതിയാണെന്നു ട്രംപ് ആരോപിച്ചിരുന്നു.
Source link