എബിസി ടാക്കീസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, മാർച്ച് ഒന്ന് മുതൽ എൻട്രികൾ സമർപ്പിക്കാം

കൊച്ചി: എബിസി ടാക്കീസ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 15 വരെ എൻട്രികൾ സമർപ്പിക്കാം. ജൂണിൽ വിജയികളെ പ്രഖ്യാപിക്കും. മൂന്ന് ലക്ഷം രൂപയ്ക്കടുത്തുള്ള പ്രൈസ് മണിയാണ് വിജയികൾക്ക് നൽകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രേക്ഷകർക്ക് സൗജന്യമായി സിനിമകൾ കാണാം എന്നതാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് സംഘാടകരായ ഷാലിബദ്രാ ഷാ, പി.എൻ. ഗുണദീപ്, സ്ലീബ വർ ഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവരങ്ങൾക്ക്: www.abctalkies.com, : 9847047701.


Source link
Exit mobile version