INDIA

‘ഐപിഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മേൽ‌ ഐഎഎസ് മേധാവിത്വം; എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രശ്നം’


ന്യൂഡൽഹി∙ ഐഎഎസ് ഉദ്യോഗസ്ഥർ ഐപിഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മേൽ‌ മേധാവിത്വം കാണിക്കാൻ ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി. സിഎഎംപിഎ (കോംപൻസേറ്ററി എഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്റ് ആന്റ് പ്ലാനിങ് അതോറിറ്റി) ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഗവൺമെന്റ് പ്ലീഡർമാരായും ജഡ്ജിമാരുമായുള്ള തങ്ങളുടെ സേവനകാലയളവിൽ ഐഎഎസ് ഉദ്യോഗസ്ഥർ ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മേൽ മേധാവിത്വം കാണിക്കുന്നതു കണ്ടിട്ടുണ്ടെന്നു ജഡ്ജിമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത് ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ നീരസത്തിനു കാരണമാകുന്നതായും എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രശ്നം നിലനിൽക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഒരേ കേഡറിലെ ഉദ്യോഗസ്ഥരായിട്ടും ഐഎഎസുകാർ എന്തിനാണ് അവരെതന്നെ ഉയർന്ന ഉദ്യോഗസ്ഥരായി പരിഗണിക്കുന്നത് എന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥർ തമ്മിലുള്ള ഇത്തരം ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിന് ഉറപ്പു നൽകി.


Source link

Related Articles

Back to top button