BUSINESS
സിഐഐക്ക് പുതിയ സാരഥികൾ: ശാലിനി വാരിയര്‍ ചെയർപേഴ്സണ്‍, വി.കെ.സി റസാഖ് വൈസ് ചെയർമാന്‍

2025-26 വർഷത്തേക്കുള്ള സിഐഐ കേരള സംസ്ഥാന കൗൺസിൽ ചെയർപേഴ്സണായി ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശാലിനി വാരിയരെയും വൈസ് ചെയർമാനായി വി.കെ.സി ഫുട്‌ഗിയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു. സിഐഐ ഇന്ത്യൻ വിമൺ നെറ്റ്‌വർക്കിന്റെ (ഐഡബ്ല്യുഎൻ) സംസ്ഥാന, ദക്ഷിണേന്ത്യൻ പ്രാദേശിക തലങ്ങളിൽ വിവിധ ചുമതലകൾ ശാലിനി വാരിയർ വഹിച്ചിട്ടുണ്ട്. 2015ൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ബാങ്കിൽ ചേർന്ന ശാലിനി പ്രവർത്തന മികവിനും ഡിജിറ്റൽ ഇന്നൊവേഷനുമാണ് ശ്രദ്ധ നൽകിയത്.
Source link