WORLD

ഗാസയിലേയ്ക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം നിർത്തിവെച്ച് ഇസ്രയേൽ; വൻ വിലക്കയറ്റം, ക്ഷാമം


ജെറുസലേം: ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. അവശേഷിക്കുന്ന വസ്തുക്കള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവര്‍ത്തകര്‍. പതിനാറുമാസത്തിലധികം നീണ്ട യുദ്ധത്തിന് പിന്നാലെ ഗാസയിലെ ഇരുപതുലക്ഷത്തോളം വരുന്ന ജനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് പുറത്തുനിന്നെത്തുന്ന ഭക്ഷണത്തെയും മറ്റ് അവശ്യവസ്തുക്കളെയുമാണ്. വീടുകള്‍ നഷ്ടമായതിനാല്‍ ഭൂരിഭാഗം പേരും അഭയകേന്ദ്രങ്ങളിലാണ്‌. ആശുപത്രികള്‍, ജലപമ്പുകള്‍, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, സഹായവിതരണത്തിനുള്ള ട്രക്കുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിന് ഇന്ധനവും ആവശ്യമുണ്ട്.


Source link

Related Articles

Back to top button