BUSINESS
നീണ്ട വീഴ്ചക്ക് ശേഷം ആദ്യമായി പച്ചതൊട്ട് ഇന്ത്യൻ വിപണി

മെക്സിക്കോയുടെയും കാനഡയുടെയും മേൽ ചാർത്തിയ താരിഫുകളിൽ ഇളവ് വരുത്തിയേക്കുമെന്ന സൂചനയിൽ നേട്ടം കുറിച്ച അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്പും ഇന്ന് ആവേശത്തിലാണ്. ഇന്നലെയും 22000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഏറ്റവും മികച്ച വിലയിലാണെന്ന വിലയിരുത്തലും ഇന്ത്യൻ വിപണിയിലെ ഇന്നത്തെ നേട്ടം നിലനിർത്തുന്നതിൽ നിർണായകമായി. 22000 പോയിന്റിൽ ശക്തമായ പിന്തുണ ലഭിച്ച നിഫ്റ്റി ഇന്ന് 22067 പോയിന്റിൽ പിന്തുണ നേടിയ ശേഷം 1.15$ മുന്നേറി 22337 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 740 പോയിന്റ് നേട്ടത്തിൽ 73730 ലും ക്ളോസ് ചെയ്തു.
Source link