BUSINESS

ആധാരങ്ങൾ കുറഞ്ഞിട്ടും 5000 കോടി കടന്ന് റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം


തിരുവനന്തപുരം ∙ ഈ സാമ്പത്തിക വർഷം മുൻ വർഷത്തെ അപേക്ഷിച്ച് റജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു. 2024 ഫെബ്രുവരി വരെ റജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോൾ 16,334 ആധാരങ്ങൾ ഈ വർഷം കുറവുണ്ടെങ്കിലും 346.15 കോടി രൂപ അധികമായി സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 8,06,770 ആധാരങ്ങൾ റജിസ്റ്റർ ചെയ്തതിലൂടെ 4,667.52 കോടി രൂപ സമാഹരിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഈ കാലയളവിൽ 7,90,436 ആധാരങ്ങളാണ് റജിസ്റ്റർ ചെയ്തത്. അതിൽ നിന്ന് 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 


Source link

Related Articles

Back to top button