KERALAMLATEST NEWS
തിരുവനന്തപുരത്ത് കെഎസ്‌ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്‌ആർടിസി ബസുകൾ തമ്മിൽ കൂട്ടിമുട്ടി അപകടം. വിഴിഞ്ഞം പുതിയപാലം കഴിഞ്ഞ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് ബസും പൂവാറിലേക്ക് വരികയായിരുന്ന സ്വിഫ്‌റ്റ് മിനിബസുമാണ് കൂട്ടിയിടിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വിഴിഞ്ഞത്ത് നിന്നും പൂവാറിലേക്ക് പോയ ബസ് എതിരെ വന്ന വേണാടിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
Source link