5 മാസമേ ജീവിക്കൂവെന്ന് ഡോക്ടര്‍, തലച്ചോറില്‍ 13 ശസ്ത്രക്രിയ; US സീക്രട്ട് സര്‍വീസിലെത്തി 13-കാരന്‍

വാഷിങ്ടണ്‍: വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി യു.എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ട്രംപ് പുതിയ തീരുമാനങ്ങളും പദ്ധതികളും വിശദമാക്കിയിരുന്നു. ദൈര്‍ഘ്യമേറിയ ട്രംപിന്റെ ഈ പ്രസംഗത്തിന് പിന്നാലെ ഒരു 13 വയസുകാരനും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. അര്‍ബുദത്തെ അതിജീവിച്ച ഡി.ജെ. ഡാനിയേലാണ് ആ 13-കാരന്‍. ഡാനിയേലിനെ യു.എസിലെ സീക്രട്ട് സര്‍വീസിലെ ഓണററി അംഗമാക്കാനുള്ള ട്രംപിന്റെ തീരുമാനം സംയുക്ത സെഷന്‍ ‘ഡിജെ, ഡിജെ’ എന്നാര്‍ത്തുവിളിച്ചാണ് സ്വീകരിച്ചത്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ ഷോണ്‍ കറനോട് ഡാനിയേലിനെ സീക്രട്ട് സര്‍വീസിലെടുക്കണമെന്ന് ട്രംപ് നേരത്തെ നിര്‍ദേശിച്ചിരുന്നു.മാസങ്ങള്‍ മാത്രമേ ഡാനിയേല്‍ ജീവിക്കൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ അതിനെയെല്ലാം 13-കാരന്‍ അതിജീവിച്ചു. ഒടുവില്‍ പോലീസ് ഓഫീസര്‍ ആകണമെന്ന് കുട്ടിക്കാലം മുതലുള്ള സ്വപ്‌നവും സാക്ഷാത്കരിക്കപ്പെട്ടു. സംയുക്ത സെഷനില്‍വെച്ച് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ ഡാനിയേലിന് ഓണററി അംഗത്തിനുള്ള ബാഡ്ജ് കൈമാറി.
Source link