CINEMA
ഫ്ലൈറ്റിൽ പൃഥ്വിയെ കണ്ട സന്തോഷത്തിൽ അഹാന; രാജമൗലി ലൊക്കേഷനിലേക്കാണോ എന്ന് ആരാധകർ

ഫ്ലൈറ്റിൽ പൃഥ്വിയെ കണ്ട സന്തോഷത്തിൽ അഹാന; രാജമൗലി ലൊക്കേഷനിലേക്കാണോ എന്ന് ആരാധകർ
‘‘സാധാരണ അതിരാവിലെയുള്ള വിമാനയാത്രകൾ എനിക്ക് ഇഷ്ടമല്ല, പക്ഷേ ഇന്നത്തെ വിമാനയാത്രയെപ്പറ്റി ഞാൻ അങ്ങനെ പറയില്ല. കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടുകാര്യങ്ങൾ ഇന്നത്തെ യാത്രയിൽ സംഭവിച്ചു. ഒന്ന് എനിക്ക് ഏറെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരനെ കാണാൻ കഴിഞ്ഞു എന്നുള്ളതും മറ്റൊന്ന് മേഘങ്ങൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യോദയം കാണാൻ കഴിഞ്ഞു എന്നുള്ളതുമാണ്. ഇത് രണ്ടും സംഭവിക്കുമ്പോൾ എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്ന പാട്ടാണിത്.’’അഹാന കൃഷ്ണ കുറിച്ചു.
Source link