KERALAM

കൈക്കൂലിക്കാരുടെ നടുവൊടിക്കണം: സുരേഷ് ഗോപി

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ നടുവൊടിച്ച് വിടേണ്ടിവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് ജനങ്ങൾക്കു സേവനം നൽകാനാണ്. ഇന്ത്യയുടെ ടൂറിസം മേഖലയിൽ വൻ കുതിപ്പാണ്. 2023ൽ 92 ലക്ഷം വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിലെത്തി. രണ്ടേകാൽ ലക്ഷം കോടിയുടെ വിദേശനാണ്യം ടൂറിസത്തിലൂടെ നേടി. ഈ നേട്ടത്തിനു പിറകിൽ രാജ്യത്തെ ഹോട്ടലുകൾ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. ആർ.ബിന്ദു സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എക്‌സലൻസി അവാർഡ് സമർപ്പണവും നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ അദ്ധ്യക്ഷനായി. കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്,ക്ലാസിഫൈഡ് ഹോട്ടൽസ് അസോസിയേഷൻ നേതാവ് ജി.ഗോപിനാഥ്,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ഗീതിക വർമ,ജനറൽ മാനേജർ ശ്യാം സ്വരൂപ്,അസോ. സംസ്ഥാന സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാൾ,ട്രഷറർ മുഹമ്മദ് ഷെരീഫ്,ബി.ജെ.പി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്,മുസ്‌ലിം ലീഗ് നേതാവ് സി.എച്ച്.റഷീദ് എന്നിവർ പ്രസംഗിച്ചു.

അ​ദ്ധ്യാ​പ​ക​രെ
പ്ര​തി​ക്കൂ​ട്ടി​ലാ​ക്ക​രു​ത്:
ന​ഴ്സിം​ഗ് ​ടീ​ച്ചേ​ഴ്സ് ​അ​സോ.

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട്ട​യം​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജി​ലെ​ ​റാ​ഗിം​ഗി​ൽ​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​വി​ട്ടു​വീ​ഴ്ച​ ​പാ​ടി​ല്ലെ​ന്ന് ​കേ​ര​ള​ ​കൊ​ളീ​ജി​യ​റ്റ് ​ന​ഴ്സിം​ഗ് ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​അ​നാ​വ​ശ്യ​മാ​യി​ ​അ​ദ്ധ്യാ​പ​ക​രെ​ ​പ്ര​തി​ക്കൂ​ട്ടി​ൽ​ ​നി​റു​ത്ത​രു​ത്.​ ​അ​ദ്ധ്യാ​പ​ന​ത്തി​നു​പ​രി​യാ​യി​ ​അ​സി​സ്റ്റ​ന്റ് ​വാ​ർ​ഡ​ൻ,​ലാ​ബ് ​ഇ​ൻ​ ​ചാ​ർ​ജ് ​പോ​ലു​ള്ള​ ​നി​ര​വ​ധി​ ​അ​ധി​ക​ ​ചു​മ​ത​ല​ക​ളും​ ​നി​ർ​വ​ഹി​ക്കു​ന്ന​വ​രാ​ണ് ​അ​ദ്ധ്യാ​പ​ക​ർ.​ ​കൃ​ത്യ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി,​ ​വീ​ഴ്ച​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​വൂ​യെ​ന്നും​ ​സം​ഘ​ട​ന​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശ​മാ​ർ​ക്ക് ​ഉ​യ​ർ​ന്ന
വേ​ത​നം​ ​കേ​ര​ള​ത്തി​ൽ:
എ​ൻ.​എ​ച്ച്.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ​രാ​ജ്യ​ത്ത് ​ഉ​യ​ർ​ന്ന​ ​ഓ​ണ​റേ​റി​യം​ ​ല​ഭി​ക്കു​ന്ന​ത് ​കേ​ര​ള​ത്തി​ൽ​ ​മാ​ത്ര​മാ​ണെ​ന്ന് ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​ ​ദൗ​ത്യം​ ​(​എ​ൻ.​എ​ച്ച്.​എം​)​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ആ​രോ​ഗ്യ​ ​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ഇ​ൻ​സെ​ന്റീ​വാ​ണ് ​ഓ​രോ​ ​മാ​സ​വും​ ​ന​ൽ​കു​ന്ന​ത്.​ 7,000​ ​രൂ​പ​യാ​ണ് ​ഓ​ണ​റേ​റി​യം.​ ​ടെ​ലി​ഫോ​ൺ​ ​അ​ല​വ​ൻ​സ് ​ഉ​ൾ​പ്പെ​ടെ​ 13,200​ ​രൂ​പ​ ​ല​ഭി​ക്കു​ന്നു.
2016​ന് ​മു​മ്പ് ​ഓ​ണ​റേ​റി​യം​ 1,000​ ​രൂ​പ​യാ​യി​രു​ന്നു.​ ​ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് 7000​ ​രൂ​പ​യി​ലെ​ത്തി​യ​ത്.
2023​-​ 24​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​കേ​ന്ദ്ര​ ​വി​ഹി​തം​ ​ല​ഭി​ക്കാ​തി​രു​ന്നി​ട്ടും​ ​എ​ല്ലാ​ ​മാ​സ​വും​ ​കൃ​ത്യ​മാ​യി​ ​ഇ​ൻ​സെ​ന്റീ​വു​ക​ൾ​ ​സം​സ്ഥാ​ന​ ​വി​ഹി​തം​ ​ഉ​പ​യോ​ഗി​ച്ച് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ബാ​ക്കി​യു​ള്ള​ ​ര​ണ്ടു​ ​മാ​സ​ത്തെ​ ​ഓ​ണ​റേ​റി​യം​ ​ന​ൽ​കാ​നു​ള്ള​ ​ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടു​ണ്ട്.​ ​അ​ത് ​എ​ത്ര​യും​ ​വേ​ഗം​ ​ന​ൽ​കു​മെ​ന്നും​ ​അ​റി​യി​ച്ചു.


Source link

Related Articles

Back to top button