INDIALATEST NEWS
തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും സ്ത്രീകൾ; പ്രതിജ്ഞ ചെയ്തത് ഭർത്താക്കൻമാർ!

കവർധ(ഛത്തീസ്ഗഡ്)∙ മത്സരിച്ചു ജയിച്ചത് സ്ത്രീകൾ. എന്നാൽ, സത്യപ്രതിജ്ഞയെടുത്തതു ഭർത്താക്കൻമാർ. കബീർധാം ജില്ലയിലെ പരാശ്വര ഗ്രാമപ്പഞ്ചായത്തിലാണു സംഭവം. തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പിറ്റേന്നു പ്രചരിച്ചതോടെയാണ് ജില്ലാ അധികൃതർ കാര്യമറിഞ്ഞത്. ഉടനെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ജയിച്ചവരുടെ സത്യപ്രതിജ്ഞയാണു നടന്നത്. പരാശ്വരയിൽ ജയിച്ച 11 പേരിൽ 6 പേർ സ്ത്രീകളായിരുന്നു. എന്നാൽ, പഞ്ചായത്തു സെക്രട്ടറിക്കു മുന്നിൽ പ്രതിജ്ഞ ചെയ്യാൻ അവരെത്തിയില്ല. ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ ഭർത്താക്കൻമാരെക്കൊണ്ട് ജോലിയെടുപ്പിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പരിഹാസം നിറയുന്നത്.
Source link