WORLD
'ഇനി എല്ലാം ശരിയാക്കാനുള്ള സമയം'; US സൈനികസഹായം നിർത്തിയതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സെലെൻസ്കി

കീവ്: സൈനിക സഹായങ്ങള്‍ മരവിപ്പിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ചൊവ്വാഴ്ച രാത്രിയോടെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സെലെന്‍സ്‌കി ഖേദപ്രകടനം നടത്തിയത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റില്‍, കാര്യങ്ങള്‍ ഇത്തരത്തിലായത് നിരാശാജനകമാണെന്നും ഇനി എല്ലാ കാര്യങ്ങളും നേരെയാക്കാനുള്ള സമയമാണെന്നും സെലെന്‍സ്‌കി പറയുന്നു. വൈറ്റ്‌ഹൈസില്‍ ട്രംപുമായി നടന്ന കടുത്ത വാഗ്‌വാദത്തിന് പിന്നാലെയാണ് സെലെന്‍സ്‌കിയുടെ ഖേദപ്രകടനം. വിചാരിച്ചതിന് നേരെ വിപരീതമായുള്ള കാര്യങ്ങളാണ് ചര്‍ച്ചയില്‍ നടന്നതെന്നും സെലെന്‍സ്‌കി തന്റെ പോസ്റ്റില്‍ പറയുന്നു.
Source link