INDIALATEST NEWS

സ്ഥിര നിക്ഷേപവും ആഭരണങ്ങളും അമ്മയ്ക്ക് തിരിച്ചുനൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്


ചെന്നൈ ∙ മുതിർന്ന വ്യക്തികളുടെയും മാതാപിതാക്കളുടെയും പരിപാലനവും ക്ഷേമവുമായി ബന്ധപ്പെട്ട നിയമത്തിലെ സ്വത്തിന്റെ നിർവചനം ബാങ്കിലെ സ്ഥിര നിക്ഷേപത്തിനും ആഭരണങ്ങൾക്കും കൂടി ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ബാങ്കിലെ 1.7 കോടി രൂപയുടെ നിക്ഷേപം മകൾ വ്യാജ ഒപ്പിലൂടെ കൈക്കലാക്കിയെന്ന പരാതിയിലാണ് ഉത്തരവ്. സ്ഥിര നിക്ഷേപവും ആഭരണങ്ങളും മാതാവിന്റെ പേരിലേക്കു തിരികെ മാറ്റണമെന്നും നിർദേശിച്ചു. മക്കളുടെ സ്നേഹവും പരിചരണവും ആഗ്രഹിച്ചാണ് മാതാവ് തന്റെ സ്വത്ത് നൽകിയതെന്നും ഓർമിപ്പിച്ചു.ഭർത്താവിന്റെ മരണത്തിനു പിന്നാലെ, പലിശ നൽകാമെന്ന ധാരണയിൽ അക്കൗണ്ടിലെ പണം മകനും മകൾക്കും മാതാവ് നൽകിയെങ്കിലും ഇരുവരും ധാരണ ലംഘിച്ചു. മാതാവിനു കുടുംബ പെൻഷൻ ഉണ്ടെന്നും മകന്റെ പരിപാലനത്തിലാണെന്നും ചൂണ്ടിക്കാട്ടി മാതാവിന്റെ അപേക്ഷ സബ് ഡിവിഷനൽ മജിസ്ട്രേട്ട്, ജില്ലാ കലക്ടർ എന്നിവർ നേരത്തേ തള്ളിയിരുന്നു.


Source link

Related Articles

Back to top button