KERALAM

പതിനാറുകാരൻ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടത് മാതാപിതാക്കൾ ആശുപത്രിയിൽ നിന്ന് മടങ്ങിവന്നപ്പോൾ

എറണാകുളം: പതിനാറുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പുത്തൻവേലിക്കരയിൽ അഞ്ചുവഴി സ്വദേശി സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. പുത്തൻവേലിക്കര സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായിരുന്നു.

അച്ഛനും അമ്മയും ഇന്ന് രാവിലെ ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പാടിയുടെ അമ്മ അർബുദ രോഗിയാണ്. ഇതിൽ അമ്പാടിക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് അമ്പാടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. പുത്തൻവേലിക്കര പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.


Source link

Related Articles

Back to top button