തെലങ്കാന തുരങ്ക അപകടം: കൺവെയർ ബെൽറ്റ് ശരിയാക്കി; രക്ഷാപ്രവർത്തനം വേഗത്തിൽ

നാഗർകർണൂൽ (തെലങ്കാന) ∙ മണ്ണിടിഞ്ഞ് 8 പേർ കുടുങ്ങിയ തുരങ്കത്തിനുള്ളിലെ കൺവെയർ ബെൽറ്റ് നന്നാക്കിയതോടെ ചെളി നീക്കലുൾപ്പെടെ വേഗത്തിലായി. ഫെബ്രുവരി 22നുണ്ടായ അപകടത്തിൽ കൺവെയർ ബെൽറ്റ് പൊട്ടിയത് ചെളിയും വെള്ളവും അവശിഷ്‌ടങ്ങളും പുറത്തുകളയുന്നതിൽ കാലതാമസമുണ്ടാക്കിയിരുന്നു.കേടുപാടു പറ്റിയ ടണൽ ബോറിങ് മെഷീന്റെ ഭാഗം മുറിച്ചുമാറ്റാനും സാധിച്ചു. ദിവസവും 3 ഷിഫ്റ്റിലായാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപകടകരമായ മേഖലകളിൽ തിരച്ചിലിനായി റോബട്ടുകളെ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ നിർദേശം ഞായറാഴ്ച സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി മുന്നോട്ടുവച്ചിരുന്നു.എൻജിനീയർമാരും തൊഴിലാളികളും ഉൾപ്പെട്ട എട്ടംഗ സംഘമാണ് 12 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്എൽബിസി) പദ്ധതിയുടെ ഭാഗമായാണു തുരങ്കനിർമാണം നടന്നിരുന്നത്.
Source link