BUSINESS
ഇംപറ്റസ് അര്‍ത്ഥസൂത്രയ്ക്ക് തിരൂരില്‍ പുതിയ ഓഫിസ്

സെബി റജിസ്‌ട്രേഡ് പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ് കമ്പനിയായ മുംബൈയിലെ ഇംപെറ്റസ് അര്‍ത്ഥസൂത്ര തിരൂരില്‍ പുതിയ ഓഫിസ് ആരംഭിച്ചു. ചെറുകിട നിക്ഷേപകര്‍ക്ക് വ്യക്തിഗത നിക്ഷേപ തന്ത്രങ്ങളും സമഗ്ര സാമ്പത്തിക സേവനങ്ങളും നല്‍കാനുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ വിപുലീകരണം. വെല്‍ത്ത് മാനേജ്മെന്റ്, മ്യൂചല്‍ ഫണ്ട് വിതരണം, ഓഹരി, ഇന്‍ഷൂറന്‍സ്, എസ്‌റ്റേറ്റ് പ്ലാനിങ് തുടങ്ങിയ മേഖലകളിലാണ് ഇംപറ്റസ് അര്‍ത്ഥസൂത്ര സേവനങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിഗത അനുഭവങ്ങള്‍ നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ പി ആര്‍ ദിലീപ് പറഞ്ഞു.
Source link