KERALAM
കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഒൻപത് വിദ്യാർത്ഥികൾക്കും ഡ്രെെവർക്കും പരിക്ക്

കോഴിക്കോട്: ഓമശ്ശേരി പുത്തൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഇന്ന് വെെകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. മാനിപുരം യുപി സ്കൂളിന്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ടശേഷം വിദ്യാർത്ഥികളെ വീടുകളിലേക്ക് ആക്കാനായി പോയതായിരുന്നു. ഒൻപത് വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രെെവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Source link