WORLD
വിദ്യാർഥികൾ നിയമവിരുദ്ധമായി പ്രതിഷേധിച്ചാൽ സ്ഥാപനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കും; ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: വിദ്യാർഥികളുടെ നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ അനുവദിച്ചാൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും കോളേജുകളും ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.പ്രതിഷേധിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ തടവുശിക്ഷയോ നാടുകടത്തലോ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. പ്രതിഷേധിക്കുന്ന സ്വദേശികളായ വിദ്യാർഥികളെ പുറത്താക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
Source link