WORLD
'റഷ്യയ്ക്ക് കീഴടങ്ങാൻ യു.എസ് പ്രേരിപ്പിക്കുന്നു'; സൈനികസഹായം മരവിപ്പിച്ചതിനെതിരേ യുക്രൈൻ

കീവ്: സൈനികസഹായങ്ങള്‍ മരവിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് യുക്രൈന്‍. യുക്രൈനിന്റെ തലസ്ഥാനമായ കീവ് മോസ്‌കോ കീഴടക്കുന്നതിലേയ്ക്കാണ് കാര്യങ്ങൾ ചെന്നെത്തുകയെന്ന് യുക്രൈന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. സൈനികസഹായങ്ങള്‍ മരവിപ്പിച്ചത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച വൈറ്റ്ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റ് സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്നും റഷ്യ-യുക്രൈന്‍ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുന്ന സഹായം നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു.
Source link