സർപഞ്ച് കൊലപാതകം: മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു

മുംബൈ∙ ബീഡ‍് സർപഞ്ചിന്റെ കൊലപാതകവുമയി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെ തുടർന്നു മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. ബീഡ് സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുണ്ടെയുടെ അടുത്ത അനുയായിയും എൻസിപി നേതാവുമായ മാൽമീക് കാരാഡ് അറസ്റ്റിലായതിനു പിന്നാലെയാണ് രാജി. കാരാഡിനെ പിടികൂടിയതിനെ തുടർന്നു മുണ്ടെയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും സ്ഥാനമൊഴിയാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയുമായിരുന്നു. ആരാണ് ധനഞ്ജയ് മുണ്ടെ? എൻസിപി (നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി) പിളർന്നപ്പോൾ അജിത് പവാറിനൊപ്പം നിന്ന നേതാവാണ് ധനഞ്ജയ് മുണ്ടെ. ബീഡിലെ പരാലി മണ്ഡലത്തിൽനിന്നുള്ള മഹാരാഷ്ട്ര നിയമസഭാംഗം. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രി. ഏക്‌നാഥ് ഷിൻഡെയുടെ ഭരണകാലത്ത് ബീഡ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായും ഉദ്ധവ് താക്കറെയുടെ ഭരണത്തിൽ സാമൂഹിക നീതി, പ്രത്യേക സഹായം എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ടെ. സർപഞ്ചിന്റെ കൊലപാതകം
Source link