KERALAM

റോഡിൽ പന്തലിട്ട് സമരം: ജയരാജന്മാർക്കെതിരെ കോടതി അലക്ഷ്യ ഹർജി

കൊച്ചി: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ റോഡിൽ പന്തൽകെട്ടി സമരം നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ കോടതി അലക്ഷ്യ ഹർജി. ഫെബ്രുവരി 25ന് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ എം.വി.ജയരാജൻ, ഇ.പി.ജയരാജൻ, പി.ജയരാജൻ തുടങ്ങിയവരെ എതിർകക്ഷികളാക്കിയുള്ള ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ചിൽ പരിഗണനയ്‌ക്ക് വരും.

മരട് സ്വദേശിയായ എൻ.പ്രകാശാണ് ഹർജി നൽകിയത്. ചീഫ് സെക്രട്ടറി, ഡി.ജി.പി, കെ.വി. സുമേഷ് എം.എൽ.എ തുടങ്ങിയവരെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. കണ്ണൂർ കാർഗിൽ യോഗശാലയിൽ നാലുവരിപ്പാതയിൽ ടെന്റ് കെട്ടി കസേരകൾ നിരത്തിയായിരുന്നു പ്രതിഷേധം. ഗതാഗത തടസം നീക്കാതെ പൊലീസും മറ്റ് അധികൃതരും നിഷ്ക്രിയരായി കണ്ടുനിന്നെന്നും ഹർജിയിൽ ആരോപിക്കുന്നു.


Source link

Related Articles

Back to top button