BUSINESS
പാചക വാതക വിലയും മേലോട്ട്; വാണിജ്യ സിലിണ്ടർ വില കൂട്ടി എണ്ണക്കമ്പനികൾ

കൊച്ചി∙ എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 6 രൂപ വർധിപ്പിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1812 രൂപയായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 21 രൂപ കുറച്ച ശേഷമാണ് ഇത്തവണ വില വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) നിരക്കിൽ മാറ്റമില്ല. കൊച്ചിയിൽ വില 810 രൂപ.കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
Source link