WORLD

'രാജ്യം ബഹുസ്വരസമൂഹമായി തുടരുന്നു'; UN മനുഷ്യാവകാശസമിതി മേധാവിക്ക് മറുപടിയുമായി ഇന്ത്യ


ന്യൂഡൽഹി: കശ്മീരിനേയും മണിപ്പുരിനേയും കുറിച്ച് യു.എൻ. മനുഷ്യാവകാശസമിതി മേധാവി വോൾക്കർ ടർക്ക് നടത്തിയ പരാമർശങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഊർജ്ജസ്വലവും ബഹുസ്വരവുമായ സമൂഹമായി തുടരുകയാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി അരിന്ദം ബാഗ്ചി പറഞ്ഞു. യു.എൻ. മനുഷ്യാവകാശസമിതിയുടെ 58-ാമത് റെ​ഗുലർ സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, മണിപ്പുരിലേയും കശ്മീരിലേയും സ്ഥിതി​ഗതികളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ടർക്ക് രം​ഗത്തെത്തിയിരുന്നു. മണിപ്പുരിലെ ആക്രമണങ്ങൾക്ക് വേ​ഗത്തിൽ പരിഹാരം കാണാൻ അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശത്തെ അടിസ്ഥാനമാക്കിയാകണം പരിഹാരമെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു. കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകരും സ്വതന്ത്ര മാധ്യമപ്രവർത്തരും നേരിടുന്ന വിഷയങ്ങളിലും അദ്ദേഹം ആശങ്ക ഉന്നയിച്ചിരുന്നു.


Source link

Related Articles

Back to top button