BUSINESS
ബിസിനസ് ആശയം പങ്കുവച്ച് കോടികൾ നേടിയതാരൊക്കെ? മനോരമ ഓൺലൈൻ എലവേറ്റ് നാളെ മുതൽ

മികച്ച ബിസിനസ്, സ്റ്റാർട്ടപ്പ് ആശയങ്ങൾ കേരളം കണ്ട ഏറ്റവും മികച്ച നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ച് ലക്ഷങ്ങളും കോടികളും മൂലധന പിന്തുണ നേടിയത് ആരൊക്കെ? സംരംഭകരുടെ സ്വപ്ന പദ്ധതികൾക്ക് സാക്ഷാത്കാരത്തിന്റെ പുത്തൻ ചിറകുസമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ എപ്പിസോഡ് മനോരമ ഓൺലൈനിൽ മാർച്ച് 5ന് (നാളെ) സംപ്രേഷണം ചെയ്യും.നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് എന്നിവയ്ക്കു പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’ എന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോ.
Source link