KERALAM

തെക്കൻ ജില്ലകളിലേതിനെക്കാൾ ഭീഷണി വടക്കൻ ജില്ലകളിലെ വളർത്തുമൃഗങ്ങൾക്ക്, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

കോഴിക്കോട്: കടുത്ത വേനലിൽ വെന്തുരുകി നാടും നഗരവും. ദിനം പ്രതി കൂടിവരുന്ന വേനൽചൂടിൽ മനുഷ്യരെപ്പോലെ ഭീഷണിയിലാണ് വളർത്തുമൃഗങ്ങളും. വേനൽചൂടിൽ ആശ്വാസമായി സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ മഴ പെയ്യുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

ഉഷ്ണരോഗങ്ങളും നിർജലീകരണവും ഉൾപ്പെടെയുള്ളവ വളർത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ജില്ലയിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വേനൽചൂട് കനക്കുന്നതോടെ വളർത്തുമൃഗങ്ങൾ, പക്ഷികൾ, എന്നിവയുടെ പരിചരണത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പും അറിയിച്ചിട്ടുണ്ട്. പക്ഷികൾക്കായി സദാ ശുദ്ധജലം കരുതാനും നിർദേശമുണ്ട്. വേനൽ കടുത്തതോടെ വെള്ളത്തിനും തീറ്റപ്പുല്ലിലും ക്ഷാമം നേരിടുന്നുണ്ട്.


കന്നുകാലികൾ, പോത്ത്, പൂച്ച, അലങ്കാര പക്ഷികൾ, വളർത്തുനായകൾ തുടങ്ങിയവക്കെല്ലാം കൂടുതൽ കരുതൽ ആവശ്യമാണ്. ശരാശരി താപനില ഉയരുമ്പോൾ മൃഗങ്ങളുടെ പ്രതിരോധ ശേഷിയും വിശപ്പും കുറയും. പശുക്കളിൽ പാലിന്റെ അളവ്, ഫാറ്റ്, എന്നിവ കുറയാനും കാരണമാകും. കന്നുകാലികളുൾപ്പെടെയുള്ളവയ്ക്ക് സൂര്യാഘാതമേറ്റാൽ തണുത്തവെള്ളത്തിൽ മുക്കിയ കട്ടിതൂവാല പുതപ്പിക്കണം. ആരോഗ്യ പ്രശ്നങ്ങൾ കണ്ടാലുടൻ മൃഗാശുപത്രികളെ സമീപിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

വളർത്തുമൃഗങ്ങളിൽ അമിതമായി ചൂട് കൂടുന്നതിന്റെ ലക്ഷണങ്ങൾ

നിർത്താതെ കിതയ്ക്കുക
വായിൽ നിന്നും അമിതമായി വെള്ളം വരുക
അതിസാരം, ഛർദി
മയക്കവും, അസ്വസ്തതയും
തീറ്റയോടുള്ള മടുപ്പ്
ശ്രദ്ധിക്കാം

പശുക്കൾക്ക് പച്ചപ്പുല്ല് കൂടുതലായി നൽകുക.
പശുക്കളെ പാടത്തും തണലില്ലാത്ത പ്രദേശങ്ങളിലും ടാർപോളിൻ ഷീറ്റിന് താഴെയും കെട്ടിയിടരുത്.
തൊഴുത്തുകളിൽ പരമാവധി ഫാനുകൾ ക്രമീകരിക്കണം
മേൽക്കൂരയിൽ തെങ്ങോലയോ, ചണച്ചാക്കോ വിരിച്ച് ഇടയ്ക്കിടെ നനച്ച് കൊടുക്കണം
ജൈവ പന്തലായ കോവയ്ക്ക, പാഷൻ ഫ്രൂട്ട് എന്നിവ പടർത്താം
വളർത്തുമൃഗങ്ങളെ പതിവായി കുളിപ്പിക്കുക.
അടച്ചിട്ട കാറിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കരുത്.
പ്രഭാതത്തിലോ, സന്ധ്യയിലോ മാത്രം നടക്കാൻ കൊണ്ടുപോകുക.
തണവും, വെള്ളവും ധാരാളമായി നൽകുക.
ധാതുലവണ മിശ്രിതം, വിറ്റാമിൻസ്, പ്രോബയോട്ടിക്സ് എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം


Source link

Related Articles

Back to top button