KERALAM

‘അനീതി കൺകുളിർക്കെ കാണാനുള്ളതല്ല, പോരാട്ടം തുടരും’; കുറിപ്പുമായി പിപി ദിവ്യ

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ. അഭിപ്രായം പറയാനുള്ള ആർജവം അടിയറവ് വയ്‌ക്കരുതെന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ദിവ്യ കുറിച്ചു. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ വരികളും വരയുമാണ് അവർ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എല്ലാ പ്രതിസന്ധിയെയും

ഏതവസരത്തിലും

മറികടക്കാനാവണം….

അനീതി കൺകുളിർക്കെ

കാണാനുള്ളതല്ല…

അഭിപ്രായം പറയാനുള്ള

ആർജ്ജവം

അടിയറവ് വെക്കാതെ

പോരാട്ടം തുടരുക തന്നെ..

പ്രിയ ചിത്രകാരൻ പൊന്ന്യം ചന്ദ്രേട്ടന്റെ വരികളും വരയും നൽകിയ ഊർജത്തിന് നന്ദി….

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും തള്ളിയിരുന്നു. തുടർന്നാണ് ഭാര്യ മഞ്ജുഷ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്. നിലവിൽ കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.


Source link

Related Articles

Back to top button