INDIA

കന്നഡയെ അപമാനിച്ചു; രശ്മിക മന്ദാനയെ ‘പാഠം പഠിപ്പിക്കണം’ എന്ന് കോൺഗ്രസ് എംഎൽഎ, പ്രതിഷേധവുമായി ബിജെപി

നടി രശ്മിക മന്ദാന കന്നഡയെ അപമാനിച്ചെന്നും | മനോരമ ഓൺലൈൻ ന്യൂസ് – Rashmika Mandanna Faces Backlash from Congress MLA Over Alleged Insult to Kannada Culture | India News Malayalam | Malayala Manorama Online News

കന്നഡയെ അപമാനിച്ചു; രശ്മിക മന്ദാനയെ ‘പാഠം പഠിപ്പിക്കണം’ എന്ന് കോൺഗ്രസ് എംഎൽഎ, പ്രതിഷേധവുമായി ബിജെപി

ഓൺലൈൻ ഡെസ്ക്

Published: March 03 , 2025 11:27 PM IST

1 minute Read

രശ്മിക മന്ദാന. Photo:Instagram

ബെംഗളൂരു∙ നടി രശ്മിക മന്ദാന കന്നഡയെ അപമാനിച്ചെന്നും അവരെ ഒരു പാഠം പഠിപ്പിക്കണമെന്നും കോൺഗ്രസ് എംഎൽഎ. മാണ്ഡ്യ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായ രവികുമാർ ഗൗഡ ഗനിഗയാണ് രശ്മികയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

രശ്മിക വന്ന വഴി മറന്നുവെന്നും ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോൽസവത്തിലേക്കുള്ള കർണാടക സർക്കാരിന്റെ ക്ഷണം അവർ നിരസിച്ചെന്നും രവികുമാർ ആരോപിച്ചു. ‘കന്നഡ സിനിമയായ കിരിക് പാർട്ടിയിലൂടെ അഭിനയ ജീവിതം തുടങ്ങിയ രശ്മിക മന്ദാനയെ കഴിഞ്ഞ വർഷം ചലച്ചിത്രോൽസവത്തിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ എന്റെ വീട് ഹൈദരാബാദിലാണെന്നും കർണാടക എവിടെയാണെന്ന് എനിക്കറിയില്ലെന്നുമാണ് അവർ പറഞ്ഞത്. എനിക്ക് സമയമില്ല അതുകൊണ്ട് വരാനാവില്ലെന്നും അവർ പറഞ്ഞു. നമ്മുടെ ജനപ്രതിനിധികളിൽ ഒരാൾ 10–12 തവണ അവരുടെ വീട്ടിൽ ക്ഷണിക്കാൻ പോയിരുന്നു. പക്ഷേ അവർ വരാൻ കൂട്ടാക്കിയില്ല, ഇവിടെനിന്ന് വളർന്നിട്ടും അവർ കന്നഡയെ അപമാനിച്ചു. അവരെ ഒരു പാഠം പഠിപ്പിക്കേണ്ടേ?’–രവികുമാർ ചോദിച്ചു.

രവികുമാറിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. ഗുണ്ടയെപ്പോലെയാണ് രവികുമാറിന്റെ പെരുമാറ്റമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ‘രാഹുലിന്റെ കോൺഗ്രസുകാരനിൽനിന്ന് നിങ്ങൾക്ക് ഒരിക്കലും വിഡ്ഢികളെ വേർതിരിച്ചു മാറ്റാനാവില്ല. രാഹുൽ ഗാന്ധിയുടെ പാർട്ടിയിലെ ഈ എംഎൽഎ പറയുന്നത് ഒരു നടിയെ ‘പാഠം പഠിപ്പിക്കണം’ എന്നാണ്. ഭരണഘടന വായിക്കണമെന്ന് ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഓർമിപ്പിക്കുന്നു. അഭിനേത്രികളുൾപ്പെടെ എല്ലാവർക്കും അവകാശങ്ങളുണ്ടെന്ന് മറക്കരുത്. നിയമത്തെയും പൗരന്മാരുടെ അവകാശങ്ങളെയും മാനിക്കേണ്ടത് നിങ്ങളുടെ വിഡ്ഢിയായ എംഎൽഎയുടെയും കടമയാണ്. ഭരണഘടനയെക്കുറിച്ച് അറിയണമെങ്കിൽ അതേക്കുറിച്ച് സൗജന്യമായി പഠിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്’–ചന്ദ്രശേഖർ എക്സിൽ പറഞ്ഞു.
അതേസമയം, രശ്മികയ്ക്കെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും തന്റെ പരാമർശം റൗഡിയിസമല്ലെന്നും രവികുമാർ പറഞ്ഞു.

English Summary:
Rashmika Mandanna controversy: erupts after a Congress MLA accuses her of disrespecting Kannada culture. The BJP strongly criticizes the MLA’s comments, escalating the political debate.

പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….

1dliu4hvkre1kubfj1ipg498bm mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-politics-parties-congress


Source link

Related Articles

Back to top button