BUSINESS

യുകെ വിദ്യാഭ്യാസം ഇനി കൊച്ചിയിലാകാം, ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന് തുടക്കം


കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ യുകെ അംഗീകൃത ക്യാംപസായ ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. വിദേശ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ നാട്ടില്‍ നേടാന്‍ സഹായിക്കുന്ന ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ അവതരിപ്പിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂള്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.കൊച്ചി എംജി റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്യാംപസ് രണ്ടു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് പിജിഎസ് ഗ്ലോബല്‍ ചെയര്‍മാനും എംഡിയുമായ എന്‍ അറഫാത്ത് അലി അറിയിച്ചു. ഇന്ത്യയില്‍ യുകെ അക്കാദമിക് പ്രോഗ്രാമുകള്‍ മാത്രം നൽകുന്ന സ്ഥാപനമാണ് പിജിഎസ് ഗ്ലോബല്‍ എന്ന് അദ്ദേഹം കൂട്ടിചേർത്തു. യുകെ ഗവണ്‍മെന്റിന് കീഴിലുള്ള 12 യൂണിവേഴ്‌സിറ്റികളുടെ അംഗീകാരമുള്ള 40 ഓളം ഫൗണ്ടേഷന്‍ ഡിപ്ലോമ, ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, സ്‌കില്‍ ഡവലപ്‌മെന്റ്, ഡോക്റ്ററേറ്റ് കോഴ്‌സുകള്‍ എന്നിവ ഇവിടെ ലഭ്യമാക്കും.


Source link

Related Articles

Back to top button