BUSINESS

മ്യൂച്വൽ ഫണ്ട് അകൗണ്ടിൽ 10 നോമിനികൾ, ഇൻഷുറൻസ് പ്രീമിയം ഇനി യുപിഐയിലൂടെയും


സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ മ്യൂച്വൽ ഫണ്ട് (എംഎഫ്) ഫോളിയോകൾ, ഡീമാറ്റ് അക്കൗണ്ടുകൾ എന്നിവയ്ക്കുള്ള നോമിനേഷനുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിലായി. ഒരു വ്യക്തിയുടെ അസുഖമോ മരണമോ ഉണ്ടായാൽ ആസ്തികൾ കൈമാറുന്നതിന്  സിംഗിൾ-ഹോൾഡർ അക്കൗണ്ടുകൾക്ക് ഒരു നോമിനി നൽകേണ്ടത് ഇപ്പോൾ നിർബന്ധമാണെന്ന് മാർഗനിർദ്ദേശമുണ്ട്. ജോയിന്റ് അക്കൗണ്ടുകളിൽ, സർവൈവർഷിപ്പ് നിയമപ്രകാരം ജീവിച്ചിരിക്കുന്ന അക്കൗണ്ട് ഉടമയ്ക്ക് ആസ്തികൾ കൈമാറ്റം ചെയ്യും. മ്യൂച്വൽ ഫണ്ട്, ഡീമാറ്റ് അക്കൗണ്ടുകൾക്കായി 10 വ്യക്തികളെ നാമനിർദ്ദേശം ചെയ്യാനും മാർഗനിർദ്ദേശങ്ങൾ നിക്ഷേപകരെ അനുവദിക്കുന്നു. ഇതുവരെ ഭാര്യയോ, ഭർത്താവോ മാത്രം നോമിനിയായി വച്ചിരുന്നെങ്കിൽ, ഇനി മുതൽ മക്കളെയും ചേർക്കാം. മരണശേഷം സ്വത്ത് വിഭജനത്തിന് ഇത് കൂടുതൽ സഹായകരമാകും.


Source link

Related Articles

Back to top button