250 രൂപയുണ്ടോ? സ്വർണത്തിൽ നിക്ഷേപിക്കാം!

ഇന്ത്യക്കാർക്ക് സ്വർണത്തിനോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വര്ണത്തിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപിക്കുന്നതെങ്കിൽ താഴെ തട്ടുകാർ സ്വർണ ആഭരണങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. എന്നാലിപ്പോൾ സ്വർണത്തിന്റെ വില കുത്തനെ ഉയർന്നതിനാൽ സ്വർണ ആഭരണങ്ങളോ, കോയിനോ വാങ്ങുന്നതിനു ഒരുമിച്ച് നല്ലൊരു തുക ചെലവാക്കേണ്ടി വരും. എന്നാൽ സ്വർണ മ്യൂച്ചൽ ഫണ്ടുകളിലോ, ഇ ടി എഫുകളിലോ നിക്ഷേപിച്ചാൽ ആഴ്ചയിൽ 250 രൂപ അടച്ചു പോലും സ്വർണം സ്വരുകൂട്ടാം. നേരിട്ട് സ്വർണാഭരണങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാൾ ഡിജിറ്റൽ സ്വർണ നിക്ഷേപം നല്ലതാണ് എന്ന അഭിപ്രായം കഴിഞ്ഞ പത്തു വർഷങ്ങളിലായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളാകുമ്പോൾ ആഴ്ചയിൽ ചെറിയ തുക നിക്ഷേപിക്കുകയാണെങ്കിൽ വിപണിയിലെ എല്ലാ ഏറ്റക്കുറച്ചിലുകളെയും ഉൾക്കൊണ്ട് നല്ലൊരു ആദായം നൽകാനാകും.
Source link