BUSINESS
ജിഡിപി വളര്‍ച്ചയല്ല, ജനങ്ങളുടെ അഭിവൃദ്ധിയാണ് പ്രധാനം

നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 90 ശതമാനത്തിനും ഇപ്പോഴും ആവശ്യമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനുള്ള ക്രയശേഷി ഇല്ലെന്നാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്‌സിന്റെ ഒരു പഠനത്തില്‍ പറയുന്നത്. തീര്‍ച്ചയായും ഇത് നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട കണ്ടെത്തലാണ്.140 കോടി വരുന്ന നമ്മുടെ ജനസംഖ്യയുടെ കേവലം 10 ശതമാനം (ഏകദേശം 14 കോടി ജനങ്ങള്‍) ആണ് ഉപഭോഗം നടത്തുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകുന്നതും. ബാക്കി ഏകദേശം 125 കോടി ജനങ്ങളും സാധനങ്ങള്‍ വാങ്ങാന്‍ മതിയായ പണം കൈവശമില്ലാത്തവരാണ്.
Source link