BUSINESS
നികുതി-പലിശഭാരങ്ങൾ കുറഞ്ഞു; മിച്ച വരുമാനം കൊണ്ട് യാഥാർഥ്യമാക്കാം വീടെന്ന സ്വപ്നം

ഭവനനിർമാണ മേഖലയ്ക്കും ഭവന വായ്പാ രംഗത്തും ഗുണകരമായ സാമ്പത്തിക നയങ്ങളും സംഭവ വികാസങ്ങളുമാണ് 2025ലെ കേന്ദ്ര ബജറ്റിലൂടെയും റിസർവ് ബാങ്കിന്റെ പലിശ ഇളവിലൂടെയും സംജാതമായിരിക്കുന്നത്. പ്രമുഖ ബാങ്കുകളായ എസ്ബിഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവർ ഭവന വായ്പകൾക്ക് ഇതിനോടകം പലിശ നിരക്കുകൾ കുറച്ചിരിക്കുന്നു.വീടും പാർപ്പിട സമുച്ചയങ്ങളും നിർമിക്കുന്നതിനു വേണ്ട ഭൂമിയുടെ ക്രയവിക്രയങ്ങളിൽ രാജ്യത്ത് ആശാവഹമായ പുരോഗതി കണ്ടു തുടങ്ങിയിരിക്കുന്നു. പാർപ്പിട മേഖലയുമായി ബന്ധപ്പെട്ട സിമന്റ്, സ്റ്റീൽ തുടങ്ങി ഇരുന്നൂറോളം അനുബന്ധ മേഖലകൾ തിരിച്ചുവരവിന്റെ പാതയിലാണ്. നിലവിൽ ഭവന വായ്പ ഉള്ളവർക്കും ഭവന വായ്പയെടുത്ത് പാർപ്പിടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
Source link