ആകാംക്ഷ നിറച്ച് ഔസേപ്പിന്റെ ഒസ്യത്ത് ട്രെയിലർ

വിജയരാഘവൻ എൺപതുകാരൻ ഔസേപ്പായി എത്തുന്ന ഔസൗപ്പിന്റെ ഒസ്യത്ത് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തു കൊണ്ടും സമ്പന്നനായി മാറിയ ഔസേപ്പ് എന്ന അറുപിശുക്കനായ അപ്പന്റെയും മൂന്നാൺമക്കളുടെയും കഥ പറയുന്നു.
മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിന്റെയും നിയന്ത്രണം ഒൗസേപ്പിന്റെ കൈകളിൽത്തന്നെയാണ്.
കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ ഷിഹാബ്,അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന,ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്ര് താരങ്ങൾ. തിരക്കഥ – ഫസൽ ഹസൻ, ഛായാഗ്രഹണം -അരവിന്ദ് കണ്ണാ ബീരൻ, എഡിറ്റിംഗ്-ബി.അജിത് കുമാർ, സംഗീതം -സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ. അർക്കൻ എസ്. കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – സിൻജോ ഒറ്റത്തെക്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രതാപൻ കല്ലിയൂർ
മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം. മാർച്ച് 7ന് റിലീസ് ചെയ്യും. പി.ആർ. ഒ ആതിര ദിൽജിത്ത്
Source link