മച്ചാന്റെ മാലാഖ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാന്റെ മാലാഖ റിലീസ് ചെയ്തു.കഥ ജക്സൺ ആന്റണി, തിരക്കഥ അജീഷ് പി. തോമസ് . അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് നിർമ്മാണം.
അരിക്
കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച് വി.എസ്. സനോജ് കഥ എഴുതി സംവിധാനം ചെയ്യുന്ന അരിക് തിയേറ്ററിൽ. ഇർഷാദ്, സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ്, ആർ.ജെ. മുരുകൻ, ഹരീഷ് പേങ്ങൻ, അഞ്ജലി തുടങ്ങിയവരും നാടക രംഗത്തുള്ളവരും അണിനിരക്കുന്നു.തിരക്കഥ സംഭാഷണം വി.എസ്. സനോജ്, ജോബി വർഗീസ്.
രണ്ടാം യാമം
നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം തിയേറ്രറിൽ. സ്വാസിക മുഖ്യ വേഷത്തിൽ എത്തുന്നു.ധ്രുവനും ഗൗതം കൃഷ്ണയുമാണ് നായകന്മാർ. ജോയ് മാത്യു, സുധീർ കരമന, നന്ദു,ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ് , ഹിമാശങ്കരി, ഏ.ആർ.കണ്ണൻ , അംബിക മോഹൻ, രശ്മി സജയൻ എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ ആർ. ഗോപാൽ, സംഭാഷണം -എം. പ്രശാന്ത്, ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.
Source link