മ്യൂച്വൽ ഫണ്ടിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് സെബിയുടെ പ്രത്യേക ഫണ്ടുകൾ


ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)  ‘സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്’ (SIF) എന്ന പുതിയ നിക്ഷേപം അവതരിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ രീതിയിൽ കുറഞ്ഞത് 10 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്.ഉയർന്ന റിസ്ക് എടുക്കാൻ താൽപ്പര്യമുള്ള നിക്ഷേപകരെ സഹായിക്കുകയും മൂന്ന് വർഷത്തിലധികം പ്രവർത്തന ചരിത്രമുള്ള മ്യൂച്വൽ ഫണ്ട്‌ അസറ്റ് മാനേജർമാർക്ക് ഈ  വിഭാഗത്തിൽ വൈവിധ്യമാർന്ന നിക്ഷേപ തന്ത്രങ്ങൾ വാഗ്ദാനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യുക എന്നതാണ് സെബി ലക്ഷ്യമിടുന്നത്.


Source link

Exit mobile version