BUSINESS

“ഊഹക്കച്ചവടത്തോടുള്ള താൽപ്പര്യം വിപണിയിൽ വിനയാകും” കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി


“എന്നെ ഇന്നാരും പറ്റിക്കുന്നില്ലേ എന്നാലോചിച്ചു പറ്റിക്കപ്പെടാൻ തയാറായി നിൽക്കുകയാണ് സാക്ഷരരായ മലയാളികള്‍. പെട്ടെന്ന് പണക്കാരാനാകാനുള്ള ത്വരയോടെ കടന്നു വരുന്നവർ സാധാരണക്കാരല്ല, ഡോക്ടർമാരും ജഡ്ജിമാരും വക്കീലന്മാരുമൊക്കെയാണ്”. മലയാളികൾ സാമ്പത്തിക തട്ടിപ്പിൽ പെടുന്നതിനെക്കുറിച്ച് പ്രമുഖ വ്യവസായിയും വീഗാലാൻഡ് ഡവലപ്പേഴ്സ് മാനേജിങ് ഡയറക്ടറും കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാന്‍ഷ്യൽ സര്‍വീസസ് എന്നിവയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സൗജന്യ നിക്ഷേപ ബോധവൽക്കരണ പരിപാടിയുടെ 25–മത് സെമിനാർ കൊച്ചി മലയാള മനോരമ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഹരി വിപണിയിൽ താൽപ്പര്യമില്ലാത്ത തനിക്ക് വി ഗാർഡിന്റെ ഓഹരികൾ എന്തിനാണ് ഇത്ര ഉയർന്നതെന്നറിയില്ല. അടുത്തകാലത്ത് ഓഹരി വിപണി കയറിയതും ഇറങ്ങുന്നതും എന്തിനെന്നറിയില്ല, അദ്ദേഹം കൂട്ടിചേർത്തു. കേരളം ഓഹരി വിപണിയെക്കറിച്ച് അറിയുന്നതിനും മുന്നേ ലിസ്റ്റ് ചെയ്ത് കമ്പനിയാണ്  സി‍. ജെ. ജോർജ് സാരഥിയായ ജിയോജിത്. വി ഗാർഡ് ഓഹരിവിപണിയിലേയ്ക്ക് കടക്കാമെന്ന് തീരുമാനിച്ചപ്പോൾ പിന്തുണ തേടിയത് ജോർജിന്റെ അടുത്താണ്. വർഷങ്ങൾക്ക് ശേഷം വണ്ടർലാ ഐപിഒ അവതരിപ്പിച്ചപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായിരുന്നു. 


Source link

Related Articles

Back to top button