BUSINESS

വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു, പ്രശ്നം ഒരേ തരം ബിസിനസിന്റെ ആധിക്യം


മീനായാലും ‘പലോഞ്ഞനം’ ആയാലും വസ്ത്രങ്ങളായാലും ഒരു നാട്ടിലെ മണിഫ്ലോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്. നഗരത്തിൽ നാലു റോഡുകൾ ചേരുന്ന പ്രധാന കവലകളിലൊന്ന്. നാലു റോഡുകളിലും മൂലയിൽതന്നെ സൂപ്പർമാർക്കറ്റുകൾ.പഴയതരം സ്റ്റോർ അൽപം വിപുലമാക്കിയതാണ് സൂപ്പർമാർക്കറ്റ്. ഇതു പോരാഞ്ഞിട്ട് ചെറിയ സ്റ്റോറുകൾ അഞ്ചാറെണ്ണമെങ്കിലും പരിസരങ്ങളിലുണ്ട്. എല്ലായിടത്തും ഒരേ ഉത്പന്നങ്ങൾപലചരക്കും സ്റ്റേഷനറിയും. പിന്നെങ്ങനെ കച്ചവടം നടക്കും? അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പൂട്ടുന്നത് ഇത്തരം സ്റ്റോറുകളാണ്. പക്ഷേ, അതിന്റെ പഴി വലിയ മാളുകൾക്കും ഇന്ത്യൻ കോർപറേറ്റ് കമ്പനികളുടെ സൂപ്പർമാർക്കറ്റുകൾക്കും പിന്നെ ഓൺലൈൻ വിൽപനയ്ക്കുമാണ്.


Source link

Related Articles

Back to top button