KERALAM
ഗ്ളാമർ പോസിൽ മാളവിക മോഹനൻ

മാളവിക മോഹനന്റെ പുതിയ ഗ്ളാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. വെള്ളച്ചാട്ടത്തിന് മുന്നിൽ അതിമനോഹരിയായി പ്രത്യക്ഷപ്പെടുന്ന മാളവികയെ ചിത്രങ്ങളിൽ കാണാം. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം മാളവിക മലയാളത്തിലേക്ക് വരികയാണ്. മോഹൻലാലിന്റെ നായികയായി മാളവിക ഇതാദ്യമായാണ് . ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹന്റെ മകളുടെ അഭിനയ അരങ്ങേറ്റം. 2023-ൽ റിലീസ് ചെയ്ത ക്രിസ്റ്റി എന്ന ചിത്രത്തിനുശേഷം മാളവിക അഭിനയിക്കുന്ന ചിത്രംകൂടിയാണ് ഹൃദയപൂർവം.പ്രഭാസിന്റെ രാജാസാബ്, കാർത്തിയുടെ സർദാർ 2 എന്നിവയാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ.
Source link